കണ്ണൂരിൽ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്

chuvar

കണ്ണൂരിൽ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. തളിപ്പറമ്പ് സ്വദേശി അറാഫത്തിന്റെ മകൻ ആദിൽ, ബന്ധു ജസ ഫാത്തിമ എന്നിവർക്കാണ് പരുക്കേറ്റത്. തളിപ്പറമ്പ് തിരുവെട്ടൂർ അങ്കണവാടി റോഡിൽ രാവിലെ ഒമ്പതരയോടെയാണ് സംഭവം. അറാഫത്തിന്റെ പഴയ വീടിന്റെ ചുവര് പൊളിച്ചു മാറ്റുകയായിരുന്നു. കുട്ടികൾ ഇതിന്റെ മറുവശത്താണ് നിന്നിരുന്നത്. കുട്ടികൾ ഇവിടെ നിന്നത് ജോലിക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല

ചുവര് ഇടിഞ്ഞ് വീണത് കുട്ടികളുടെ ദേഹത്തേക്കാണ്. ഏറെ നേരത്തിന് ശേഷമാണ് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കാനായത്. പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
 

Share this story