എറണാകുളത്ത് ആന്ധ്രയിൽ നിന്നെത്തിച്ച രണ്ട് കണ്ടെയ്‌നർ അഴുകിയ മത്സ്യം പിടികൂടി
Feb 6, 2023, 16:30 IST

എറണാകുളം മരടിൽ രണ്ട് കണ്ടെയ്‌നർ പഴകിയ മത്സ്യം പിടികൂടി. ദുർഗന്ധം വമിക്കുന്ന നിലയിൽ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നഗരസഭാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മത്സ്യം കണ്ടെത്തിയത്. പിരാന, രോഹു ഇനങ്ങളിൽ പെട്ട മത്സ്യമാണ് അഴുകിയ നിലയിൽ പിടിച്ചെടുത്തത്
ഫ്രീസർ സംവിധാനം ഇല്ലാത്ത കണ്ടെയ്‌നർ വാഹനത്തിൽ ആന്ധ്രയിൽ നിന്നാണ് മത്സ്യം കൊണ്ടുവന്നത്. പ്രാദേശിക വിപണിയിൽ വിൽപ്പനക്കായി എത്തിക്കുന്നതിന് സൂക്ഷിച്ചിരിക്കുകയായിരുന്നു ഇതെന്നാണ് വിവരം.