പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

Pamba

പത്തനംതിട്ട: പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് ഒഴുക്കിൽപെട്ടത്. രണ്ടുപേരുടെ മൃതദേഹം കിട്ടിയിട്ടുണ്ട്. മൂന്നാമത്തെയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പുതുശ്ശേരിമല സ്വദേശികളാണ് മൂന്ന് പേരും.

പത്തനംതിട്ട റാന്നിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. അനിൽ കുമാർ, സഹോദര പുത്രൻ ഗൗതം എന്നിവരാണ് മരിച്ചത്. അനിൽ കുമാറിന്റെ മകൾ നിരഞ്ജനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കുളിക്കാൻ എത്തിയപ്പോഴാണ് മൂന്ന് പേരും നദിയിലെ ശക്തമായ ഒഴുക്കിൽപ്പെടുന്നത്. സ്ഥലത്ത് ഫയർഫോഴ്സും പോലീസും എത്തിയിട്ടുണ്ട്. നാട്ടുകാരടക്കം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Share this story