കോട്ടയം ഇല്ലിക്കലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

accident

കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. കാറോടിച്ചിരുന്ന തിരുവാർപ്പ് സ്വദേശിയെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചേർത്തലയിൽ നിന്ന് മരണാനന്തര ചടങ്ങിന് ഭക്ഷണവുമായി എത്തിയ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന തിരുവാർപ്പ് സ്വദേശിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഓടിച്ചിരുന്ന കണ്ടംപടവത്ത് വെളി വീട്ടിൽ ജോയി, ഓട്ടോയിലെ യാത്രക്കാരൻ മണിയൻ എന്നിവർക്കാണ് പരുക്കേറ്റത്‌
 

Share this story