ആലപ്പുഴയിൽ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു

accident

ആലപ്പുഴ എടത്വയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരുക്കേറ്റത്

എടത്വ-തകഴി സംസ്ഥാനപാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. 

തകഴി തടിമില്ലിലെ ജോലിക്കാരാണ് അപകടത്തിൽപ്പെട്ടവർ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story