തൃശ്ശൂർ ചേലക്കരയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്ക്

accident
തൃശ്ശൂർ ചേലക്കരയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. ചേലക്കരയിൽ നിന്ന് പഴയന്നൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടിയിലും ഇടിക്കുകയായിരുന്നു. പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തെരുവിൽ വാമല സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും മകൾക്കുമാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story