അടിമാലിയിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റു

adimali

ഇടുക്കി അടിമാലി പതിനാലാം മൈലിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റു. തെങ്കാശി സ്വദേശി കാളിച്ചാമി, മാർത്താണ്ഡം സ്വദേശി ജോസ് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്

മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. പരുക്കേറ്റ രണ്ട് പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story