തമിഴ്‌നാട് തേനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

accident

തമിഴ്‌നാട് തേനിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കിടെ ടയർ പൊട്ടുകയും നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിക്കുകയുമായിരുന്നു. 

കോട്ടയത്ത് നിന്ന് വരികയായിരുന്ന കാറും കോയമ്പത്തൂരിൽ നിന്ന് കമ്പം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. കാറിലുണ്ടായിരുന്ന അക്ഷയ്, ഗോകുൽ എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ പോലീസ് തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story