എം സി കമറുദ്ദീനെതിരെ വീണ്ടും രണ്ട് കേസുകൾ; ആകെയുള്ള കേസുകൾ 111 ആയി

എം സി കമറുദ്ദീനെതിരെ വീണ്ടും രണ്ട് കേസുകൾ; ആകെയുള്ള കേസുകൾ 111 ആയി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ വീണ്ടും രണ്ട് വഞ്ചനാ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാസർകോട്, ചന്തേര പോലീസ് സ്‌റ്റേഷനുകളിലാണ് കേസുകൾ. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്

ഇതോടെ എംസി കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 111 ആയി. പൂക്കോയ തങ്ങളും കേസുകളിൽ കൂട്ടുപ്രതിയാണ്. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം 115 കേസുകളാണ് വിവിധ സ്‌റ്റേഷനുകളിലുള്ളത്.

പൂക്കോയ തങ്ങൾ നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ഭയന്നാണ് പൂക്കോയ ഒളിവിൽ പോയത്.

Share this story