പുതുതായി ഇന്ന് 2 ഹോട്ട് സ്പോട്ടുകൾ; 20 പ്രദേശങ്ങളെ ഒഴിവാക്കി
Nov 27, 2020, 17:57 IST
സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ആളൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 527 ഹോട്ട് സ്പോട്ടുകളാണുള്ളത്.