പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ടവരിൽ രണ്ട് യുവാക്കൾ കൂടി മരിച്ചു

mungi maranam

കൊച്ചി പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട യുവാക്കൾ മരിച്ചു. കതൃക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ(19), ഏലംകുളത്തെ ആൽവിൻ(19) എന്നിവരാണ് മരിച്ചത്. 

ഇവർക്കൊപ്പം വെള്ളത്തിലിറങ്ങിയ കലൂർ സ്വദേശി അഭിഷേക് ഇന്നലെ മരിച്ചിരുന്നു. ആഭിഷേകിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആൽവിനും മിലനും അപകടത്തിൽപ്പെട്ടത്

ആൽവിനെയും മിലനെയും ഗുരുതരാവസ്ഥയിൽ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ഇന്ന് മരിച്ചു. ഏഴ് പേരടങ്ങുന്ന സംഘമാണ് ബീച്ചിൽ കുളിക്കാനിറങ്ങിയത്.
 

Share this story