വല വീശിയപ്പോൾ കുടുങ്ങിയത് രണ്ട് നാഗവിഗ്രഹങ്ങൾ; പോലീസിനെ ഏൽപ്പിച്ച് മത്സ്യത്തൊഴിലാളി
Sep 22, 2025, 15:29 IST

താനൂർ ഉണ്യാൽ അഴീക്കൽ കടപ്പുറത്ത് മീൻ പിടിക്കാൻപോയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്ന് രണ്ട് നാഗവിഗ്രഹങ്ങൾ കിട്ടി. പിച്ചളയിൽ തീർത്ത വിഗ്രഹങ്ങളാണ് ലബിച്ചത്. ഇന്നലെ മീൻ പിടിക്കുന്നതിനിടെ പുതിയകടപ്പുറത്തെ ചക്കച്ചന്റെപുരയിൽ റസാക്കിനാണ് വിഗ്രഹങ്ങൾ ലഭിച്ചത്
മത്സ്യബന്ധന വലയിൽ വിഗ്രഹങ്ങൾ കുടുങ്ങുകയായിരുന്നു. ചെറുതും വലുതുമായ രണ്ട് വിഗ്രഹങ്ങളാണ് ലഭിച്ചത്. ഇവയ്ക്ക് അഞ്ച് കിലോയോളം ഭാരം വരും. റസാക്ക് ഉടൻ തന്നെ വിഗ്രഹങ്ങൾ പോലീസിൽ ഏൽപ്പിച്ചു
വിഗ്രഹങ്ങൾ മോഷണം പോയതോ അല്ലെങ്കിൽ കടലിൽ ഉപേക്ഷിച്ചതോ ആകാമെന്നാണ് പോലീസ് പറയുന്നത്. വിഗ്രങ്ങൾ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു