കോഴിക്കോട് വെള്ളിപറമ്പിൽ വിൽപ്പനക്കെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട് വെള്ളിപറമ്പിൽ വിൽപ്പനക്കെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ
കോഴിക്കോട് വെള്ളിപറമ്പിൽ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിലായി. വെള്ളിപറമ്പ് അഞ്ചാം മൈലിൽ വെച്ചാണ് പത്ത് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയത്. ഒഡീഷ സ്വദേശികളായ രമേശ് ബാരിക്ക്, ആകാശ് ബലിയാർ സിംഗ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് ടീമും മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി

Tags

Share this story