തൃശ്ശൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

accident

തൃശ്ശൂർ വെട്ടിക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വയനാട് കുപ്പാടി സ്വദേശി എം ആർ അരുൺരാജ്, കോഴിക്കോട് സ്വദേശി കൃഷ്ണൻ എന്നിവരാണ് മരിച്ചത്. രണ്ട് പേരും ഇസാഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ്. 

ദേശീയപാതയുടെ സർവീസ് റോഡിൽ ഹോളി ഫാമിലി കോൺവെന്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. സർവീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിർ ദിശയിൽ നിന്നുവന്ന ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്.
 

Share this story