ചടയമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

accident

കൊല്ലം ചടയമംഗലത്ത് കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കെ എസ് ആർ ടി സി ബസ് തട്ടിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.

ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂർ എൻജിനീയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ബൈക്കും ബസും തമ്മിൽ കൂട്ടിയിടിച്ചത്. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
 

Share this story