കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

CAR

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണൂർ ഫയർ സ്റ്റേഷന് സമീപത്താണ് സംഭവം. കുറ്റിയാട്ടൂർ സ്വദേശി റീഷ(26), ഭർത്താവ് പ്രജിത്ത്(32) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റീഷ ഗർഭിണി കൂടിയായിരുന്നു. റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പിൻസീറ്റിലുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. 

റീഷയും പ്രജിത്തും കാറിന്റെ മുൻസീറ്റിലാണ് ഇരുന്നത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻഭാഗത്ത് നിന്നാണ് തീപടർന്നത്. ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാറിന്റെ ഡോർ ലോക്ക് ആയതിനാൽ അകത്തുതന്നെ കുടുങ്ങുകയായിരുന്നു.
 

Share this story