കേരള-കർണാടക അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
Mon, 20 Feb 2023

കേരള, കർണാടക അതിർത്തിയായ സുള്ള്യ കടമ്പയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. പാൽ സൊസൈറ്റി ജീവനക്കാരി രഞ്ജിത, രമേശ് റായ് എന്നിവരാണ് മരിച്ചത്. പേരടുക്ക പാൽ സൊസൈറ്റി ജീവനക്കാരാണ് ഇരുവരും. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. രഞ്ജിതയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രമേശും അപകടത്തിൽപ്പെട്ടത്.