പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ
Wed, 15 Feb 2023

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് നടത്തിയ പരിശോധനയിൽ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശികളായ ഗണേശൻ, ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ ഐലൻസ് എക്‌സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്
സംശയം തോന്നിയ പ്രതികളെ പരിശോധിച്ചപ്പോൾ വയറിനോട് ചേർന്ന് കെട്ടിവെച്ച നിലയിൽ പണം കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കായംകുളത്തേക്ക് പണം കടത്താനായിരുന്നു ഇരുവരുടെയും പദ്ധതി.