കരിപ്പൂരിൽ രണ്ട് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ; വിദേശ കറൻസിയും പിടികൂടി

kari

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കിലോ സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. താമരശ്ശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് സ്വർണക്കടത്തിന് പിടിയിലായത്. ദുബൈയിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീലിന്റെ ബാഗിൽ നിന്നാണ് ഒമാൻ റിയാലും കുവൈത്തി ദിനാറും പിടികൂടിയത്. ഇത് എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയാണ്. കരിപ്പൂരിൽ ഈ വർഷം മാത്രം ഇതുവരെ 35 കോടി രൂപ വില മതിക്കുന്ന സ്വർണം പിടികൂടിയിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. 


 

Share this story