കണ്ണൂരിൽ സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് അഞ്ച് വയസ്സുള്ള കുട്ടിയടക്കം രണ്ട് പേർ മരിച്ചു

accident
കണ്ണൂർ കണ്ണാടിപ്പറമ്പ് ആറാം പീടികയിൽ സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽപീടിക സ്വദേശികളായ അജീർ(26), ബന്ധു റാഫിയ(5) എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ എന്ന എട്ട് വയസ്സുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.
 

Share this story