കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കൾ എറിഞ്ഞു കൊടുക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ
Wed, 1 Mar 2023

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാർ, മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത് . മതിലിന് പുറത്ത് നിന്ന് ജയിൽ വളപ്പിലേക്ക് ബി.ഡി കെട്ടുകൾ വലിച്ചെറിയുന്നതിന് ഇടയിലാണ് പിടികൂടിയത്.
വളപ്പിൽ നിന്ന് 120 പാക്കറ്റ് ബീഡി പിടികൂടി.
പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ഇവരെ ചോദ്യം ചെയ്തു. ആർക്കുവേണ്ടിയാണ്, ആരാണ് പണം നൽകിയത് തുടങ്ങിയ വിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും ഇവർ മറുപടി നൽകിയിട്ടില്ല.