ആലപ്പുഴയിൽ കെഎസ്ആർടിസി ബസിടിച്ച് പരുക്കേറ്റ രണ്ട് സ്‌കൂട്ടർ യാത്രികരും മരിച്ചു

accident

ആലപ്പുഴ എടത്വയിൽ കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ട് പേർ മരിച്ചു. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവരാണ് മരിച്ചത്.

എടത്വ-തകഴി സംസ്ഥാനപാതയിൽ കേളമംഗലം പാലത്തറ പാലത്തിന് സമീപമാണ് ഇന്നലെ അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ നൂറ് മീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. തകഴി തടിമില്ലിലെ പണിക്കാരാണ് ഇരുവരും
 

Share this story