മാവേലിക്കരയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

mungi maranam
മാവേലിക്കരയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തറാൽ വടക്കേതിൽ അഭിമന്യു (15), ആദർശ് (17) എന്നിവരാണ് മരിച്ചത്. വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുക്കളായ മൂന്നു പേർ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു. തുടർന്നാണ് മൂവരും അപകടത്തിൽപ്പെട്ടത്. ബന്ധുക്കളായ മൂന്ന് പേരാണ് ശനിയാഴ്ച വൈകീട്ട് കുളിക്കാനിറങ്ങിയത്. മൂന്നാമൻ നീന്തി രക്ഷപ്പെട്ടു
 

Share this story