പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Missing

പാലക്കാട് പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച ഉച്ചവരെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന കുട്ടികളെ വൈകിട്ടോടെ കാണാതായതെന്നാണ് വിവരം. സംഭവത്തിൽ പാലക്കാട് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

പോക്സോ കേസിലെ അതിജീവിതകളായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. അതിനാൽ തന്നെ അതീവ ജാഗ്രതയോടെ ഊർജിതമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. നിലവിൽ കുട്ടികളെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Tags

Share this story