പാലക്കാട് ഗൃഹനാഥനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ രണ്ട് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

trans

പാലക്കാട് ഒലവക്കോടിൽ ഗൃഹനാഥനെ കുത്തി വീഴ്ത്തിയ കേസിൽ രണ്ട് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ. കഞ്ചിക്കോട് വാടകക്ക് താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോൾ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്. സാരമായി പരുക്കേറ്റ ഒലവക്കോട് സ്വദേശി സെന്തിൽകുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. 

വൃന്ദയെയും ജോമോളെയും രാത്രിയിൽ വീടിന് സമീപത്ത് സംശയാസ്പദമായി കണ്ടത് സെന്തിൽകുമാർ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ ഇരുവരും ചേർന്ന് സെന്തിൽകുമാറിനെ അടിച്ചുവീഴ്ത്തുകയും വൃന്ദ കത്തിയെടുത്ത് സെന്തിൽകുമാറിന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. പിന്നാലെ വൃന്ദ ഓടി രക്ഷപ്പെട്ടു

ഓടിക്കൂടിയ നാട്ടുകാർ ജോമോളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലത്ത് നിന്നാണ് വൃന്ദയെ പിടികൂടിയത്. ചികിത്സയിൽ കഴിയുന്ന സെന്തിൽകുമാർ അപകടനില തരണം ചെയ്തിട്ടില്ല.
 

Share this story