കൊച്ചി വടുതലയിലെ ഫ്‌ളാറ്റിൽ രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി
Mar 21, 2026, 10:47 IST
കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഫ്‌ളാറ്റിലാണ് രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് നിഗമനം
തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളാണ് മരിച്ചത്. അശ്വതി നായർ, ശ്രീകുമാരി, മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. ചികിത്സക്കായി കൊച്ചിയിലെത്തിയ ഇവരെ വാടകക്ക് താമസിച്ച ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടത്
വീട്ടുടമ വിദേശത്താണ്. രണ്ട് ദിവസമായി ആരെയും വീടിന് പുറത്ത് കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
