ചടയമംഗലത്ത് കാറിൽ കടത്തുകയായിരുന്ന 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Police

കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കാറിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൊല്ലം റൂറൽ പോലീസിന്റെ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം

ചിതറ സ്വദേശി ഫെബിമോൻ, നെയ്യാറ്റിൻകര സ്വദേശി ഷൈൻ എന്നിവരാണ് പിടിയിലായത്. എം സി റോഡ് വഴി കാറിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം തിരുവനന്തപുരം മുതൽ വാഹനം പിന്തുടരുകയായിരുന്നു. 

രണ്ട് കിലോ വീതമുള്ള പൊതികളായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ ഫെബിമോൻ മുമ്പ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂർ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
 

Share this story