കണ്ണൂരിൽ നിർത്തിയിട്ട കാറിന് പുറകിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

accident

കണ്ണൂർ തളിപ്പറമ്പ് ദേശീയപാതയോരത്ത് നിർത്തിയിട്ട കാറിന് പുറകിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോയൽ ജോസ്(24), ജോമോൻ ഡൊമനിക്(22) എന്നിവരാണ് മരിച്ചത്

ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. പരേതനായ ബേബി, ജസീന്ത സീമ ദമ്പതികളുടെ മകനാണ് ജോയൽ ജോസ്. ഡൊമനിക്, ജോയ്‌സി ദമ്പതിമാരുടെ മകനാണ് ജോമോൻ
 

Share this story