പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് നാടൻ തോക്കും

police line

പാലക്കാട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. 

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. മരുതുംകാട് സർക്കാർ സ്‌കൂളിന് സമീപത്തെ പാതയിലാണ് ബിനു മരിച്ച കിടക്കുന്നത് നിലയിൽ കണ്ടത്. സമീപത്ത് നിന്ന് നാടൻ തോക്കും കണ്ടെത്തി. 

ഇതിന് സമീപത്തായാണ് നിതിന്റെ മൃതദേഹവും കണ്ടത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
 

Tags

Share this story