കാസർകോട് ട്രെയിൻ തട്ടി മരിച്ച രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു; സമീപം 4 മൊബൈൽ ഫോണുകളും

കാസർകോട് പള്ളത്ത് ട്രെയിൻ തട്ടി മരിച്ച രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ(19), നിഹാൽ(19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളിൽ പ്രതികളായിരുന്നു ഇരുവരും. ഇവർ മോഷ്ടിച്ചതെന്ന് സംശയിക്കുന്ന നാല് മൊബൈൽ ഫോണുകളും അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്

മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ന് പുലർച്ചെയാണ് രണ്ട് യുവാക്കളുടെ മൃതദേഹം ട്രാക്കിന് സമീപത്ത് കണ്ടത്. പുലർച്ചെ 5.20ന് പോയ ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് സംശയിക്കുന്നത്. 

Share this story