കാളികാവിൽ രണ്ടര വയസുകാരി മർദനത്തിനിരയായി; അമ്മയുടെ പരാതിയിൽ പിതാവിനെതിരെ കേസ്

junaid

മലപ്പുറം കാളികാവിൽ രണ്ടര വയസ്സുകാരി മർദനത്തിന് ഇരയായതായി പരാതി. ഈ മാസം 21നാണ് സംഭവം. മർദനത്തിൽ പരുക്കേറ്റ കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കുട്ടിയുടെ പിതാവ് ചാഴിയോട്ട് ജുനൈദാണ് കുട്ടിയെ മർദിച്ചതെന്ന് അമ്മ പോലീസിൽ പരാതി നൽകി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് ജുനൈദിനെതിരെ കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ അകന്നുകഴിയുകയാണെന്ന് പോലീസ് പറയുന്നു

്കുട്ടിയുടെ മാതാപിതാക്കൾ അകന്നുകഴിയുകയാണെന്ന് പോലീസ് പറയുന്നു. ഈ മാസം 21ന് ജുനൈദ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. തിരികെ വന്ന കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടെന്നും കുട്ടിയെ ജുനൈദ് മർദിച്ചതിനാലാണ് ഇതെന്നും ആരോപിച്ചാണ് പരാതി.
 

Share this story