ചങ്ങരംകുളത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മയ്ക്ക് ഗുരുതര പരുക്ക്

changaramkulam
മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിനാണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീനയെയും(35) കിണറ്റിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തി. ഹസീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. യുവതിയെയും കുട്ടിയെയും കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കിണറ്റിൽ കണ്ടത്.
 

Share this story