കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം: പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

kalikavu

മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നസ്‌റിന്റെ പിതാവ് മുഹമ്മദ് ഫായിസിനെയാണ് കാളികാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാളികാവിലെ റബർ എസ്‌റ്റേറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്

നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിനെ ഫായിസ് മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു

കുട്ടിയുടെയും മാതാവിന്റെയും ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് കുട്ടി മരിച്ചത്. കുഞ്ഞിന്റെ കഴുത്തിലും മുഖത്തുമുള്ള പാടുകൾ ഫായിസ് മർദിച്ചതിനെ തുടർന്ന് ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഖത്ത് ചോര കല്ലിച്ച പാടുകളും കഴുത്തിൽ രക്തക്കറയോടുള്ള മുറിവുകളുമുണ്ട്.
 

Share this story