വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

umar

മലപ്പുറം പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ-ജംഷിയ ദമ്പതികളുടെ മകൻ ഉമർ ആണ് മരിച്ചത്

ഇന്നലെ രാവിലെ മാതാവിന്റെ വീട്ടിലെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തീവ്ര ചികിത്സാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി. എന്നാൽ ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
 

Share this story