ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസൻ കുറ്റക്കാരൻ
Sep 27, 2025, 12:05 IST

തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷാവിധി ഒക്ടോബർ 3 വെള്ളിയാഴ്ച പ്രസ്താവിക്കും
ഇതര സംസ്ഥാന തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം റോഡരികിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കൊല്ലം സ്വദേശിയായ കബീർ എന്ന് വിളിക്കുന്ന ഹസൻകുട്ടിയാണ് പ്രതി. 2024 ഫെബ്രുവരി 19ന് പുലർച്ചെയാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്
കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവദിവസം രാത്രിയിലാണ് അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്.