നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിന് യുഎഇ ഗോൾഡൻ വിസ
Sat, 25 Feb 2023

നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാറിന് യുഎഇ ഗോൾഡൻ വിസ. മറുനാടൻ മലയാളികൾക്കായി തന്റെ ഗോൾഡൻ വിസ സമർപ്പിക്കുന്നതായി ഗണേഷ് കുമാർ പറഞ്ഞു. കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ സർക്കാർ തനിക്ക് സ്‌നേഹത്തോടെ നൽകിയ അംഗീകാരമായി ഇതിനെ കാണുന്നു. പ്രവാസി മലയാളികൾ എല്ലാവരും ഇതിലൂടെ അംഗീകരിക്കപ്പെട്ടതായി കരുതുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു
നേരത്തെ യുഎഇ റസിഡന്റ് വിസയുള്ള തനിക്ക് 10 വർഷത്തെ വിസ നൽകിയതിൽ ഇവിടുത്തെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഭാര്യ ബിന്ദുവിനൊപ്പം എത്തിയാണ് ഗോൾഡൻ വിസ ഗണേഷ് കുമാർ ഏറ്റുവാങ്ങിയത്.