യുഎപിഎ കേസ്: അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ആവശ്യം കോടതി തള്ളി
Wed, 8 Feb 2023

പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം കൊച്ചി എൻഐഎ കോടതി തള്ളി. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ അപേക്ഷ നൽകിയത്.
അലൻ സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റുകളും വീഡിയോയും ഷെയർ ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നും എൻഐഎ ആരോപിച്ചു. എന്നാൽ അലൻ എഴുതുന്ന പോസ്റ്റുകളല്ല ഇതെന്നും ഈ രീതിയിൽ ജാമ്യം റദ്ദാക്കാ്# കഴിയില്ലെന്നും കോടതി വ്യക്തമാക്കി.