തിങ്കളാഴ്ച വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്
Feb 5, 2021, 19:01 IST
![തിങ്കളാഴ്ച വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്](https://metrojournalonline.com/static/c1e/client/89527/migrated/c9512701f4a3853e5cb3d023653f5b17.jpg)
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം. തിങ്കളാഴ്ച വയനാട് ജില്ലയിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു
രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അറിയിച്ചു. വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതി മുതൽ മലിനീകരണമുണ്ടാക്കുന്ന ഒരു വ്യവസായവും ഈ മേഖലയിൽ തുടങ്ങാൻ പാടില്ല. ഹോട്ടലുകളും റിസോർട്ടുകളും തുടങ്ങുന്നത് നിരോധിച്ചു. റോഡ് നിർമാണം അടക്കമുള്ളവയും നിയന്ത്രിക്കും.