യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ ജനുവരി 25 മുതൽ ആരംഭിക്കുമെന്ന് എംഎം ഹസൻ

യുഡിഎഫിലെ ഉഭയകക്ഷി ചർച്ചകൾ ജനുവരി 25 മുതൽ ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ആദ്യദിനം കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് കൂടിക്കാഴ്ച. 29 ന് മുസ്ലീം ലീഗ്, 30 ന് ആർഎസ് പി, കേരള കോൺഗ്രസ് ജേക്കബ്, 31 ന് കേരള ഡെമോക്രാറ്റിക് പാർട്ടി, ജെഎസ്എസ്, ഫെബ്രുവരി ഒന്നിന് സിഎംപി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സഭാ നടപടികൾ കഴിഞ്ഞയുടനെ നിശ്ചയിച്ച ദിവസങ്ങളിൽ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ കന്റോൺമെന്റ് ഹൗസിൽ നടക്കും.

Share this story