പരാജയഭീതി കൊണ്ടാണ് എസ് ഡി പി ഐ വോട്ട് യുഡിഎഫ് വാങ്ങുന്നതെന്ന് എം വി ഗോവിന്ദൻ

govindan

പരാജയഭീതി കൊണ്ടാണ് തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുടെ വോട്ട് വാങ്ങാൻ യുഡിഎഫ് തീരുമാനിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏത് വർഗീയ സംഘടനകളുമായും കൂട്ടുചേരുമെന്നാണ് യുഡിഎഫ് നിലപാട്. 

മുമ്പ് എസ് ഡി പി ഐയെ എതിർത്ത മുസ്ലിം ലീഗ് അടക്കം ഇപ്പോൾ തീരുമാനത്തെ അനുകൂലിക്കുകയാണ്. കോലീബിക്കൊപ്പം എസ് ഡി പി ഐ കൂടി ചേർന്നുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു

എസ് ഡി പി ഐയും കോൺഗ്രസും തമ്മിൽ ഡീൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചു. ഇത്തരം ശക്തികളുമായി കോൺഗ്രസിന് നേരത്തെ തന്നെ ധാരണയുണ്ടായിട്ടുണ്ടെന്നും ഇതുകൊണ്ടൊന്നും കോൺഗ്രസ് രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Share this story