നാല് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് ഒരു ലക്ഷം കടന്നു; പല മണ്ഡലങ്ങളിലും വിജയമുറപ്പിച്ചു

congress

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വിജയമുറിപ്പിച്ച് യുഡിഎഫ്. നാല് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് ഒരു ലക്ഷം പിന്നിട്ടു. വയനാട്, എറണാകുളം, മലപ്പുറം, ഇടുക്കി മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് ഒരു ലക്ഷം പിന്നിട്ടത്

വയനാട്ടിൽ രാഹുൽ ഗാന്ധി 1,65,748 വോട്ടുകൾക്ക് മറ്റ് സ്ഥാനാർഥികളേക്കാൾ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണത്തെ റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് രാഹുൽ എത്തുമോ എന്നതാണ് ഇനി ഉറ്റുനോക്കാനുള്ളത്. എറണാകുളത്ത് അനായാസമാണ് ഹൈബി ഈഡൻ ജയിച്ചുകയറുന്നത്. നിലവിൽ ഹൈബിക്ക് 1,35,240 വോട്ടുകളുടെ ലീഡുണ്ട്. ഷാഫിക്കുള്ള ലീഡിനേക്കാൾ കുറവാണ് എതിർ സ്ഥാനാർഥിക്ക് ലഭിച്ചിട്ടുള്ളത്

ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ ലീഡ് 1,00,736 ആയി ഉയർന്നു. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറിന്റെ ലീഡ് 1,26,680 വോട്ടുകളുടെ ലീഡിലാണ് മുന്നേറുന്നത്. ഇതുകൂടാതെ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് 41,513 ആയി. കൊല്ലത്ത് എൻകെ പ്രേമചന്ദ്രന്റെ ലീഡ് 48,749 ആയി ഉയർന്നു. കോഴിക്കോട് എം കെ രാഘവന്റെ ലീഡ് 79,292 ആണ്.
 

Share this story