പുതുയുഗ കേരളം ലക്ഷ്യമിട്ട് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്; വിഴിഞ്ഞത്തിന് വൻ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 'പുതുയുഗ കേരളം' എന്ന വികസന കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പുതുക്കിയ ബഡ്ജറ്റ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനം വലിയ കടക്കെണി നേരിടുന്ന സാഹചര്യത്തിലും ക്ഷേമപദ്ധതികൾക്കും വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിലുള്ളത്.
ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും വിവരങ്ങളും താഴെ പറയുന്നവയാണ്:
പ്രധാന വിപണി-കാർഷിക പ്രഖ്യാപനങ്ങൾ
റബ്ബർ തറവില വർദ്ധിപ്പിച്ചു: റബ്ബറിന്റെ മാന്യമായ തറവില (MSP) 250 രൂപയായി ഉയർത്തി. കാർഷിക മേഖലയ്ക്കായി മൊത്തം 1,535 കോടി രൂപ വകയിരുത്തി.
കൃഷി സഖി പദ്ധതി: കാർഷിക മേഖലയിൽ വനിതകളെ ശാക്തീകരിക്കുന്നതിനായി 'കൃഷി സഖി' പദ്ധതി ആരംഭിക്കും.
ഗ്ലോബൽ ഹബ്ബുകൾ: കൊച്ചി, ആലുവ, പെരുമ്പാവൂർ മേഖലകളെ ബന്ധിപ്പിച്ച് ആഗോള ഫർണിച്ചർ ഹബ്ബും, തൃശൂർ-കൊച്ചി കേന്ദ്രീകരിച്ച് ഗ്ലോബൽ ഗോൾഡ് ഹബ്ബും (10 കോടി രൂപ) സ്ഥാപിക്കും.
അടിസ്ഥാന സൗകര്യ വികസനവും വിഴിഞ്ഞവും
വിഴിഞ്ഞം പദ്ധതി: വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ മുഖമുദ്രയായി മാറ്റും. ഇതിനായി 'മിഷൻ സമുദ്ര' പദ്ധതിക്ക് 400 കോടി രൂപ പ്രഖ്യാപിച്ചു. ഗ്രീൻ ബങ്കറിംഗ് സൗകര്യവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഇവിടെ സ്ഥാപിക്കും.
സാമ്പത്തിക ഇടനാഴി: തിരുവനന്തപുരം - കൊല്ലം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ സാമ്പത്തിക ഇടനാഴി (Economic Corridor) യാഥാർത്ഥ്യമാക്കും.
ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതികൾ കൊണ്ടുവരും.
ആരോഗ്യ-ക്ഷേമ പദ്ധതികൾ
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമേകാൻ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ആദ്യഘട്ടത്തിൽ 10 കോടി രൂപ മാറ്റിവെച്ചു.
കേരള ഹെൽത്ത് ആൻഡ് ലൈഫ്സ്റ്റൈൽ സിറ്റി: ആരോഗ്യ മേഖലയുടെ പുരോഗതിക്കായി പ്രത്യേക ലൈഫ്സ്റ്റൈൽ സിറ്റി സ്ഥാപിക്കും.
മുതിർന്ന പൗരന്മാരുടെ സംരക്ഷണം: വയോജന പരിപാലനത്തിനായി 10 കോടി രൂപ. കെയർഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കാൻ അനുമതി.
സ്ത്രീ സുരക്ഷയും വിദ്യാഭ്യാസവും
മകൾക്കൊപ്പം പദ്ധതി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി 'മകൾക്കൊപ്പം' പദ്ധതി നടപ്പിലാക്കും. കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) നിയമിക്കും.
ആന്റി റാഗിംഗ് ക്യാമ്പയിൻ: ക്യാമ്പസുകളിൽ റാഗിംഗ് പൂർണ്ണമായും തടയുന്നതിനും സയന്റിഫിക് ടെമ്പർ വളർത്തുന്നതിനും പ്രത്യേക ഊന്നൽ.
വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി: വയനാട് ജില്ലയിൽ പുതിയ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കും.
മറ്റ് പ്രധാന വിവരങ്ങൾ
സാമ്പത്തിക പശ്ചാത്തലം: അഞ്ച് ലക്ഷം കോടിയിലധികം രൂപയുടെ പൊതുക്കടവും വലിയ തുകയുടെ കുടിശ്ശിക ബാധ്യതകളും നിലനിൽക്കുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് മുഖ്യമന്ത്രി ഈ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. മുൻ സർക്കാർ അവതരിപ്പിച്ച പദ്ധതി നടപ്പിലാക്കാൻ 20,500 കോടി രൂപയുടെ അധികവിഭവ സമാഹരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ലഹരിവിരുദ്ധ പോരാട്ടം: ലഹരിമരുന്ന് കേസുകൾ ഇല്ലാതാക്കാൻ 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) പദ്ധതിക്കായി 10 കോടി രൂപ.
വന്യജീവി-മനുഷ്യ സംഘർഷം പരിഹരിക്കാൻ 192 കോടി രൂപ അനുവദിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ (EV) റോഡ് നികുതി കുറയ്ക്കും. കുറഞ്ഞ അളവിൽ ആൽക്കഹോളുള്ള പാനീയങ്ങൾക്ക് പുതിയ നികുതി സ്ലാബ് ഏർപ്പെടുത്തും.
സപ്ലൈകോയെ സ്വയംപര്യാപ്തമാക്കാൻ സപ്ലൈ ചെയിൻ മാനേജ്മെന്റ് മാതൃക കൊണ്ടുവരും. ഭൂമിയുടെ ന്യായവിലയിലുള്ള അപാകതകൾ പരിശോധിക്കും.
മിഷൻ സമുദ്ര (₹400 കോടി): കേരളത്തിലെ വിഴിഞ്ഞം മുതൽ ബേപ്പൂർ വരെയുള്ള ചെറുതും വലിയതുമായ തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ച് തീരദേശ ചരക്കുഗതാഗതവും ബ്ലൂ ഇക്കോണമിയും ശക്തമാക്കും. റോഡ് ഗതാഗതത്തിലെ തിരക്ക് പകുതിയായി കുറയ്ക്കാനും ഇത് സഹായിക്കും.
പട്ടയ വിതരണം: ഇതുവരെ പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും അടിയന്തരമായി പട്ടയം ലഭ്യമാക്കും.
മത്സ്യത്തൊഴിലാളി ക്ഷേമം: മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. കടലിൽ പോകാൻ കഴിയാത്ത പട്ടിണി കാലയളവുകളിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും.
എക്കണോമി കോറിഡോർ: കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ തീരദേശ മേഖലകളെ ബന്ധിപ്പിച്ച് പ്രത്യേക സാമ്പത്തിക കോറിഡോറും തീരദേശ റെയിൽ ശൃംഖലയും വികസിപ്പിക്കും.
ലക്ഷ്യം പുതുയുഗ കേരളം: "കടൽ സമ്പത്തിനെ പൂർണ്ണമായും പ്രയോജനപ്പെടുത്തി തീരദേശ മേഖലയിലെ യുവാക്കൾക്ക് പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് മിഷൻ സമുദ്രയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്" - ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
ആരോഗ്യ ഇൻഷുറൻസും ക്ഷേമ പദ്ധതികളും
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: കുടുംബങ്ങൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തി.
ഇന്ദിരാ ഗാന്ധി സ്കീം (സൗജന്യ യാത്ര): കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിക്കായി 600 കോടി രൂപ മാറ്റിവെച്ചു.
ഓണറേറിയം വർദ്ധനവ്: ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹെൽപ്പർമാർ, അധ്യാപകർ എന്നിവരുടെ ഓണറേറിയം വർദ്ധിപ്പിച്ചു.
വയോജന ക്ഷേമം: മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും, വയോജന സംരക്ഷണ പദ്ധതികൾക്കായി 10 കോടി രൂപയും വകയിരുത്തി.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
കാർഷികം & താങ്ങുവില: റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തി. കാർഷിക മേഖലയ്ക്ക് മൊത്തം 1,535 കോടി രൂപ വകയിരുത്തിയതിനൊപ്പം, സ്ത്രീകളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാൻ 'കൃഷി സഖി' പദ്ധതിയും പ്രഖ്യാപിച്ചു. വന്യജീവി ശല്യം തടയാൻ 192 കോടി രൂപയുമുണ്ട്.
അടിസ്ഥാന സൗകര്യം & ഗതാഗതം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ (Light Metro) പദ്ധതികൾ നടപ്പിലാക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ വികസനത്തിന് 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു.
വിദ്യാഭ്യാസം & സാങ്കേതികവിദ്യ: ഐ.ഐ.ടി മദ്രാസ് മാതൃകയിൽ 60 കോടി രൂപ ചെലവിൽ റിസർച്ച് പാർക്കും, വയനാട്ടിൽ ഒരു ട്രൈബൽ സർവകലാശാലയും സ്ഥാപിക്കും. മലയാളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Malayalam AI) പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തി.
വ്യവസായം: തൃശൂർ-കൊച്ചി മേഖലയെ ബന്ധിപ്പിച്ച് ഗ്ലോബൽ ഗോൾഡ് ഹബ്ബ് (10 കോടി രൂപ) നിർമ്മിക്കും. കൊച്ചി, ആലുവ, പെരുമ്പാവൂർ എന്നിവ കേന്ദ്രീകരിച്ച് ഗ്ലോബൽ ഫർണിച്ചർ ഹബ്ബും സ്ഥാപിക്കും. പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാൻ പ്രത്യേക 'പ്രവാസി നിക്ഷേപ ഫണ്ട് ട്രസ്റ്റ്' രൂപീകരിക്കും.
കായികം: മലപ്പുറത്ത് 50 കോടി രൂപ ചെലവിൽ പുതിയ അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും.
