യുഡിഎഫിന് ഭയമില്ല; നിലവിലെ സാഹചര്യത്തിൽ ജയിക്കാൻ പ്രാപ്തരാണെന്ന് കെ മുരളീധരൻ

muraleedharan

സിപിഎം ഇടയ്ക്കിടെ ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കുന്നത് അടുത്ത ഇലക്ഷനിൽ അവർ ജയിക്കില്ലെന്ന് ഉറപ്പായതിനാലെന്ന് കെ മുരളീധരൻ എംപി. യുഡിഎഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ പ്രാപ്തരാണ്. സംസ്ഥാനത്തിന്റെ വിശാല താത്പര്യം കൂടെ കണക്കിലെടുത്താണ് വിട്ടുപോയവർ തിരിച്ചുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു

എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്ക് വലിയ താമസമില്ലാതെ വാ തുറക്കേണ്ടി വരും. മടിശീലയിൽ കനമുള്ളതിനാലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. അതുകൊണ്ടാണ് വായ തുറക്കാത്തത്. കോൺഗ്രസ് ഉടൻ കോടതിയിൽ പോകും. ക്യാമറ വിഷയത്തിൽ തന്നെയായിരിക്കും എൽഡിഎഫ് സർക്കാരിന്റെ പതനമെന്നും മുരളീധരൻ പറഞ്ഞു.
 

Share this story