എസ് ഡി പി ഐയുമായി യുഡിഎഫിന് ഒരു ധാരണയുമില്ലെന്ന് വിഡി സതീശൻ

VD Satheeshan

എസ് ഡി പി ഐയുമായി യുഡിഎഫിന് ഒരു ധാരണയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി സംസാരിച്ചിട്ടില്ല. പിന്തുണയും ആവശ്യപ്പെട്ടിട്ടില്ല. തീവ്രസ്വഭാവമുള്ള ഒരു സംഘടനയുമായും യുഡിഎഫ് ചർച്ച നടത്തില്ലെന്നും വിഡി സതീശൻ പറഞ്ഞു

പല കക്ഷികളും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവർ വോട്ട് ചെയ്യും. ഫാസിസത്തെ നേരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. കോൺഗ്രസ് ഇല്ലെങ്കിൽ മതേതര ശക്തികൾ പരാജയപ്പെടുമെന്നുമാണ് എസ് ഡി പി ഐ പറഞ്ഞത്. അതൊന്നും അല്ലെന്നാണോ കോൺഗ്രസ് പറയേണ്ടത്

താൻ മത്സരിച്ച ആറ് തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും പിന്തുണ നൽകിയത് എൽഡിഎഫിനാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്ത് ആസ്ഥാനത്ത് പോയി അമീറിനെ കണ്ടിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് പിന്തുണ നൽകിയപ്പോഴാണ് അവർ വർഗീയവാദികളായത്. സിപിഎമ്മാണോ സർട്ടിഫിക്കറ്റ് നൽകുന്നതെന്നും സതീശൻ ചോദിച്ചു.
 

Share this story