ആരൊക്കെയുണ്ടാകും എന്ന ഉറപ്പില്ലാത്തതാണ് യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത്: ഇ പി

പത്മജയുടെ ബിജെപി പ്രവേശനം ഒറ്റപ്പെട്ടതല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നടക്കുന്നത് കൂട്ട കൂറുമാറ്റമാണ്. സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാത്തത് ആരൊക്കെ കൂടെയുണ്ടാകും എന്ന ഉറപ്പില്ലാത്തതിനാലാണ്. കോൺഗ്രസിൽ നിന്ന് ഇനിയും ബിജെപിയിലേക്ക് ആളുകൾ പോകുമെന്നും ഇപി പറഞ്ഞു

കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാത്തതാണ് കോൺഗ്രസിന്റെ അപചയത്തിന് കാരണം. ഉന്നതരായ പല നേതാക്കളും ബിജെപിയുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഇടതുപക്ഷത്തിന് മാത്രമേ ബിജെപിക്കെതിരെ പോരാടാൻ സാധിക്കൂ. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനമാണ്

ഇടതുപക്ഷ വിരുദ്ധതയാണ് കോൺഗ്രസിന്റെ അപചയത്തിന് കാരണം. കോൺഗ്രസിന് മുഖ്യശത്രു ഇടതുപക്ഷമാണ്. ബിജെപിയോട് മൃദുസമീപനവും ഇടതുപക്ഷത്തോട് ശത്രുതയുമാണവർക്ക്. ജയിച്ചുവരുന്ന പല കോൺഗ്രസ് എംപിമാരും ബിജെപിയിലേക്ക് പോകും. മുസ്ലിം ലീഗ് ഇനിയെങ്കിലും ചിന്തിക്കണമെന്നും ജയരാജൻ പറഞ്ഞു
 

Share this story