തിരുവല്ല നഗരസഭ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു; അനു ജോർജ് ചെയർപേഴ്‌സൺ
Mon, 6 Mar 2023

തിരുവല്ല നഗരസഭ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിലെ അനു ജോർജാണ് നഗരസഭ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിലെ ലിൻഡ തോമസിനെ പരാജയപ്പെടുത്തിയാണ് അനു ജോർജ് അധ്യക്ഷയായത്. യുഡിഎഫിന് 17 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിന് 15 വോട്ട് ലഭിച്ചു. ബിജെപിയും എസ് ഡി പി ഐയും വോട്ട് ചെയ്തില്ല
യുഡിഎഫിൽ നിന്ന് കൂറുമാറി എൽഡിഎഫ് പ്രതിനിധിയായി മത്സരിച്ച കേരളാ കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് വിജയിച്ചതിനെ തുടർന്നാണ് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടിരുന്നത്.