യുഡിഎഫിൽ തർക്കം തുടരുന്നു; കേരളാ കോൺഗ്രസ് ഇടഞ്ഞു തന്നെ, മൂന്ന് സീറ്റെന്ന ആവശ്യവുമായി മാണി സി കാപ്പനും

യുഡിഎഫിൽ തർക്കം തുടരുന്നു; കേരളാ കോൺഗ്രസ് ഇടഞ്ഞു തന്നെ, മൂന്ന് സീറ്റെന്ന ആവശ്യവുമായി മാണി സി കാപ്പനും

യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചയിൽ ധാരണയായില്ല. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള ഉഭയ കക്ഷി ചർച്ചയാണ് ധാരണയാകാതെ നിൽക്കുന്നത്. ചങ്ങനാശ്ശേരിക്ക് പകരം മൂവാറ്റുപുഴ നൽകാമെന്ന കോൺഗ്രസിന്റെ വാഗ്ദാനം ജോസഫ് വിഭാഗം തള്ളി. വേണമെങ്കിൽ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും വിട്ടുവീഴ്ചയാകാമെന്നാണ് കേരളാ കോൺഗ്രസ് അറിയിച്ചിരിക്കുന്നത്

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. നേമത്ത് മുതിർന്ന ഏതെങ്കിലും നേതാവ് മത്സരിക്കണമെന്ന ആവശ്യം സമിതിയിൽ ഉയർന്നു. യോഗത്തിന് ശേഷം ജോസഫ് വിഭാഗവുമായി വീണ്ടും ചർച്ച നടത്തും. ആർ എസ് പിയുമായും ഇന്ന് ചർച്ച നടക്കും

ആർ എസ് പിക്ക് അഞ്ച് സീറ്റ് നൽകുമെന്നാണ് അറിയുന്നത്. ആറ്റിങ്ങലിനും കയ്പമംഗലത്തിനും പകരം മറ്റൊരു സീറ്റ് വേണമെന്ന് ആർ എസ് പി ആവശ്യപ്പെടും. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ എത്തിയ മാണി സി കാപ്പൻ മൂന്ന് സീറ്റെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ പാലാ മാത്രം നൽകാമെന്ന നിലപാടാണ് കോൺഗ്രസിന്.

Share this story