സംസ്ഥാനത്ത് യുഡിഎഫ് തരംഗം; കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും മേൽക്കൈ
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് വൻ മുന്നേറ്റം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിച്ച പോരാട്ടത്തിൽ ത്രിതല പഞ്ചായത്തിലെ എല്ലാ മേഖലകളിലും യുഡിഎഫ് മുന്നേറുകയാണ്. കോർപറേഷൻ, മുൻസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളിലൊക്കെ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്
സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ നാല് കോർപറേഷനുകളിലും യുഡിഎഫ് ആണ് മുന്നിട്ട് നിൽക്കുന്നത്. കൊല്ലം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപറേഷനുകളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് കോഴിക്കോട് കോർപറേഷനിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്
86 മുൻസിപ്പാലിറ്റികളിൽ 48 എണ്ണത്തിലും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. 32 ഇടത്ത് എൽഡിഎഫും എൻഡിഎ ഒരിടത്തും മുന്നിട്ട് നിൽക്കുകയാണ്. മൂന്ന് ഇടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് ജില്ലകളിൽ യുഡിഎഫും ഏഴ് ജില്ലകളിൽ എൽഡിഎഫും മുന്നിട്ട് നിൽക്കുകയാണ്
ഗ്രാമ പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫിന് ചെറിയ മേൽക്കൈ നിലവിലുള്ളത്. 365 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ 360 ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 68 എണ്ണത്തിലും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്.
