രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാജ്ഭവൻ സത്യഗ്രഹം ഇന്ന്

Rahul

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാജ്ഭവൻ സത്യഗ്രഹം ഇന്ന്. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന മാർച്ചിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുക്കും

ഏപ്രിൽ 11ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നുണ്ട്. ഈ ദിവസം റാലി സംഘടിപ്പിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരാണ് ഈ റാലിയിൽ പങ്കെടുക്കുക. ഏപ്രിൽ 13ന് മണ്ഡലം തലത്തിൽ നൈറ്റ് മാർച്ചും സംഘടിപ്പിക്കും.
 

Share this story