യുഡിഎഫിന്റെ സമരം ശരിയല്ല, സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ: പ്രസ്താവനയിലുറച്ച് ശിവൻകുട്ടി

sivankutty

പ്രതിപക്ഷ സമരത്തെ വിമർശിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി മന്ത്രി വി ശിവൻകുട്ടി. എൽഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണ്. നിരന്തരമായി സമരം നടത്തിയിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. ഒരു ദിവസം സമരം നടത്തിയതിൽ താനും പങ്കാളിയാണ്. അതിന്റെ കേസ് കോടതിയിലാണ്. താൻ സമരം ചെയ്തതു കൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു

പ്രതിപക്ഷത്തിന്റെ സത്യാഗ്രഹ സമരത്തെ പരിഹസിച്ച് ശിവൻകുട്ടി നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക ട്രോളുകൾ വന്നിരുന്നു. ഞങ്ങളും സഭയിൽ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള പ്രതിഷേധം നടത്തിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയുള്ള സമരത്തിലെ ശിവൻകുട്ടിയുടേത് അടക്കമുല്‌ള ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്.
 

Share this story